ജീവിതത്തിരികളുമണഞ്ഞു പോകും
എന്തിനെന്നില്ലാതെ അകലെയെരി യുന്നൊരാ
മൺചെരാതായ് നാം മാത്രമാകും
കാതങ്ങളെത്രയോ നടന്നു നീങ്ങി
കാലും കുഴങ്ങി നാം വീണടിയും
കാലം കൊളുത്തിയ കൈത്തിരിയോരോന്നും
കണ്ണീരുണക്കി കെട്ടണയും
കർമങ്ങളൊന്നുമേ ശിഷ്ടമാക്കാത്തൊരാ
കർമയോഗീകളായ് മടങ്ങീടുവാൻ
പരിശുദ്ധ സ്നേഹത്താൽ സമ്പൂർണ്ണമാവട്ടെ
പാരിലെ മാനവജീവഗണം