കെട്ടുകല്യാണം
പഠനനേട്ടങ്ങൾ
* കേരള നവോത്ഥാന ചരിത്രത്തെക്കുറിച്ചു ധാരണ നേടുന്നതിന്
*ശ്രീനാരായണഗുരു വിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ചും മനസ്സിലാക്കുന്നതിന്
*കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെ തിരിച്ചറിയുന്നതിന്
ആശയം
പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ നായർ, ഈഴവർ, വാണിയർ, തീയർ തുടങ്ങിയ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന ഒരു ആചാരമാണ് കെട്ടുകല്യാണം അഥവാ താലികെട്ടുകല്യാണം. യഥാർത്ഥവിവാഹം പിനീീടാണു നടത്തുന്നത്. പെൺകുട്ടികളെ ഏതെങ്കിലും ബ്രാഹ്മണനെക്കൊണ്ടോ സമുദായത്തിലെതന്നെ പ്രമുഖരായവരെക്കൊണ്ടോ താലികെട്ടിക്കുന്നതാണ് നായന്മാർക്കിടയിലുണ്ടായിരുന്നത്.
കെട്ടുകല്യാണം നടത്തിയതുകൊണ്ട് പെൺകുട്ടി പുരുഷന്റെ ഭാര്യയാകുന്നില്ല. ബാല്യത്തിൽനിന്ന് യൗവനത്തിലേക്ക് അവൾ കടന്നുവെന്നുള്ള പ്രഖ്യാപനം മാത്രമാണിത്. വിവാഹത്തിനുള്ള അഥവ ഭർത്തൃസ്വീകരണത്തിനുള്ള അർഹത മാത്രമേ ഇതു കൊണ്ടുണ്ടാവുന്നുള്ളൂ.
വളരെ നീണ്ടതും ചിലവേറിയതുമായ ആഘോഷമായിരുന്നതുകൊണ്ട് തറവാടുകളിൽ മാസമുറയാകാറായ പെൺകുട്ടികളുടെ താലികെട്ടുകല്യാണം ഒരുമിച്ചുനടത്തുന്ന രീതിയും പതിവായിരുന്നു. താലികെട്ടിക്കഴിഞ്ഞ പെൺകുട്ടി 'അമ്മയായി' എന്നായിരുന്നു ചൊല്ല്. സാമ്പത്തികസ്ഥിതി കുറഞ്ഞ കുടുംബങ്ങൾ ചെറിയതോതിൽ കെട്ടുകല്യാണം നടത്തിയിരുന്നു. പെൺകുട്ടിയുടെ അമ്മതന്നെ താലികെട്ടുകയോ ഒരു ബൊമ്മയെ അടുത്തിരുത്തിയശേഷം ഏതെങ്കിലും സ്ത്രീകളായ ബന്ധുക്കൾ താലികെട്ടുകയോ ചെയ്യുന്ന രീതികൾ നിലവിലുണ്ടായിരുന്നു.
യഥാർത്ഥ വിവാഹം പുടമുറി എന്നറിയപ്പെട്ടിരുന്ന വളരെ ലളിതമായ ചടങ്ങായിരുന്നു. കത്തിച്ചു വച്ച നിലവിളക്കിനു സാക്ഷിയായി നാലോ അഞ്ചൊ ബന്ധുക്കൾക്കു മുന്നിൽ വച്ച് വരൻ വധുവിനു പുടവ കൊടുക്കുന്നു. അതൊടെ അതിന്റെ ചടങ്ങുകൾ തീർന്നു. എന്നാൽ കെട്ടുകല്യാണം ആകട്ടെ ദിവസങ്ങൾ നീണ്ടു നിൽകുന്നതും കുടുംബത്തിന്റെ ആഡ്യത്തം വിളിച്ചോതുന്നതരവുമായിരുന്നു.
കെട്ടുകല്യാണം അസന്മാർഗ്ഗികമാണെന്നും, അത് ബ്രാഹ്മണരോട് വിധേയത്വം കാട്ടുന്നുവെന്നും, ഇത് ഭാരിച്ച ചിലവിനിടയാക്കുന്നു എന്നും വിമർശനങ്ങളുയർത്തി, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ സമുദായപരിഷ്ക്കർത്താക്കൾ കെട്ടുകല്യാണത്തെ എതിർത്തു. കാലക്രമേണ ഈ ആചാരം പ്രചാരത്തിലല്ലാതായി.[1]
https://youtu.be/47D3QfhEij8?si=6-Rl3lCiq5oc1Y6വർക്ക്
ചോദ്യങ്ങൾ
*കേരള നവോത്ഥാന നായകൻമാർ ആരെല്ലാം?
*ശ്രീനാരായണഗുരുവിന്റെ കൃതികൾ ഏതെല്ലാം?
*കെട്ടുകല്യാണം നിർത്തലാക്കിയ വർഷം ഏത്?


No comments:
Post a Comment