Wednesday, 2 July 2025

Econtent

 കെട്ടുകല്യാണം 

പഠനനേട്ടങ്ങൾ 

* കേരള നവോത്ഥാന ചരിത്രത്തെക്കുറിച്ചു ധാരണ നേടുന്നതിന്

*ശ്രീനാരായണഗുരു വിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ചും മനസ്സിലാക്കുന്നതിന് 

*കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെ തിരിച്ചറിയുന്നതിന്


ആശയം 

പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ നായർ, ഈഴവർ, വാണിയർ, തീയർ തുടങ്ങിയ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന ഒരു ആചാരമാണ് കെട്ടുകല്യാണം അഥവാ താലികെട്ടുകല്യാണം. യഥാർത്ഥവിവാഹം പിനീീടാണു നടത്തുന്നത്. പെൺകുട്ടികളെ ഏതെങ്കിലും ബ്രാഹ്മണനെക്കൊണ്ടോ സമുദായത്തിലെതന്നെ പ്രമുഖരായവരെക്കൊണ്ടോ താലികെട്ടിക്കുന്നതാണ് നായന്മാർക്കിടയിലുണ്ടായിരുന്നത്.


കെട്ടുകല്യാണം നടത്തിയതുകൊണ്ട് പെൺകുട്ടി പുരുഷന്റെ ഭാര്യയാകുന്നില്ല. ബാല്യത്തിൽനിന്ന് യൗവനത്തിലേക്ക് അവൾ കടന്നുവെന്നുള്ള പ്രഖ്യാപനം മാത്രമാണിത്. വിവാഹത്തിനുള്ള അഥവ ഭർത്തൃസ്വീകരണത്തിനുള്ള അർഹത മാത്രമേ ഇതു കൊണ്ടുണ്ടാവുന്നുള്ളൂ.


വളരെ നീണ്ടതും ചിലവേറിയതുമായ ആഘോഷമായിരുന്നതുകൊണ്ട് തറവാടുകളിൽ മാസമുറയാകാറായ പെൺകുട്ടികളുടെ താലികെട്ടുകല്യാണം ഒരുമിച്ചുനടത്തുന്ന രീതിയും പതിവായിരുന്നു. താലികെട്ടിക്കഴിഞ്ഞ പെൺകുട്ടി 'അമ്മയായി' എന്നായിരുന്നു ചൊല്ല്. സാമ്പത്തികസ്ഥിതി കുറഞ്ഞ കുടുംബങ്ങൾ ചെറിയതോതിൽ കെട്ടുകല്യാണം നടത്തിയിരുന്നു. പെൺകുട്ടിയുടെ അമ്മതന്നെ താലികെട്ടുകയോ ഒരു ബൊമ്മയെ അടുത്തിരുത്തിയശേഷം ഏതെങ്കിലും സ്ത്രീകളായ ബന്ധുക്കൾ താലികെട്ടുകയോ ചെയ്യുന്ന രീതികൾ നിലവിലുണ്ടായിരുന്നു.


യഥാർത്ഥ വിവാഹം പുടമുറി എന്നറിയപ്പെട്ടിരുന്ന വളരെ ലളിതമായ ചടങ്ങായിരുന്നു. കത്തിച്ചു വച്ച നിലവിളക്കിനു സാക്ഷിയായി നാലോ അഞ്ചൊ ബന്ധുക്കൾക്കു മുന്നിൽ വച്ച് വരൻ വധുവിനു പുടവ കൊടുക്കുന്നു. അതൊടെ അതിന്റെ ചടങ്ങുകൾ തീർന്നു. എന്നാൽ കെട്ടുകല്യാണം ആകട്ടെ ദിവസങ്ങൾ നീണ്ടു നിൽകുന്നതും കുടുംബത്തിന്റെ ആഡ്യത്തം വിളിച്ചോതുന്നതരവുമായിരുന്നു.


കെട്ടുകല്യാണം അസന്മാർഗ്ഗികമാണെന്നും, അത് ബ്രാഹ്മണരോട് വിധേയത്വം കാട്ടുന്നുവെന്നും, ഇത് ഭാരിച്ച ചിലവിനിടയാക്കുന്നു എന്നും വിമർശനങ്ങളുയർത്തി, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ സമുദായപരിഷ്ക്കർത്താക്കൾ കെട്ടുകല്യാണത്തെ എതിർത്തു. കാലക്രമേണ ഈ ആചാരം പ്രചാരത്തിലല്ലാതായി.[1]




https://youtu.be/47D3QfhEij8?si=6-Rl3lCiq5oc1Y6വർക്ക്‌

ചോദ്യങ്ങൾ 

*കേരള നവോത്ഥാന നായകൻമാർ ആരെല്ലാം?

*ശ്രീനാരായണഗുരുവിന്റെ കൃതികൾ ഏതെല്ലാം?

*കെട്ടുകല്യാണം നിർത്തലാക്കിയ വർഷം ഏത്?

Tuesday, 1 July 2025

 ജീവിതം സിനിമയാകുമ്പോൾ

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ സിനിമയുടെ ചർച്ച നോവലിറങ്ങിയ 2008 മുതൽക്കേ തുടങ്ങിയതാണ്. ഒരു മലയാളം ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് കെ. യു. മോഹനനും, ശബ്ദമിശ്രണവും നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയും ആണ്. എന്നാൽ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ എ. ആർ. റഹ്മാൻ ആണ്.[1]

 മണൽക്കൂനകൾക്കിടയിലൂടെ 


ബെന്യാമിന്റെ വിഖ്യാതമായ ആടുജീവിതം എന്ന നോവലിലെ പ്രധാന ഭാഗങ്ങളിലൊന്നാണ് മണൽക്കൂനകൾക്കിടയിലൂടെ പാഠഭാഗം. നജീബ് എന്ന നാട്ടിൻപുറത്തുകാരൻ പ്രവാസ ജീവിതത്തിന്റെ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെടുന്നതിന്റ നേർപകർപ്പ് ഈ ഭാഗം തുറന്ന് കാട്ടുന്നു. ആദ്യമായി അന്യനാട്ടിൽ പ്രതീക്ഷകളുടെ ചുമടുമായി വന്നിറങ്ങിയ നജീബിനെ കാത്തിരുന്നത് വേദനകളും അവഗണനകളും മാത്രമായിരുന്നു. അർബാബിൽ നിന്നും പ്രതീക്ഷകൾക്ക് വിപരീതമായി അയാൾ ക്രൂശിക്കപ്പെടുന്നു. സഹായമാത്രികനായ ഹക്കീമിനെ ആയാളിൽ നിന്നും മറ്റെവിടെക്കോ അർബാബ് പറഞ്ഞയക്കുന്നു.ഇരുട്ടിൽ ഭയത്തിന്റെയും നിസഹായതയുടെയും ആൾരൂപമായിതീരുന്നു നജീബ്. അനന്തമായി കിടക്കുന്ന മസറായിൽ അയാളെ കാത്തിരിക്കാൻ ഒരുകൂട്ടം ആടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.അവർക്കൊപ്പമാണ് ഇനിയുള്ള തന്റെ സുദീർഘമാർന്ന നാളുകൾ എന്നറിയാതെ അയാൾ അവിടെ എത്തിച്ചേർന്നു. മണൽക്കൂനകൾക്കിടയിലൂടെ നജീബ് ജീവിച്ചു തീർക്കാൻ പോകുന്ന നരകജീവിതത്തെ കുറിച്ച് വായനക്കാർക്ക് സൂചന നൽകാൻ കഴിയുന്ന ഒന്നാണ് ഈ ഭാഗം.

ബെന്യാമിൻ

                         ബെന്യാമിൻ 


പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി. യുത്തനേസിയ എന്ന ആദ്യകഥാസമാഹാരം അബുദാബി മലയാളി സമാജം പ്രവാസി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് അര്‍ഹമായി. ‘ബ്രേക്ക് ന്യൂസ്’ എന്ന കഥ ചെരാത് സാഹിത്യവേദിയുടെ കഥാമത്സരത്തിലും ‘പെണ്‍മാറാട്ടം’ എന്ന കഥ കൈരളി ടി.വി.യുടെ ചെറുകഥാമത്സരത്തിലും സമ്മാനാര്‍ഹമായി. ആടുജീവിതം കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. 2015-ലെ പത്മപ്രഭാ പുരസ്‌കാരവും ലഭിച്ചു. അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍, അബീശഗിന്‍, മഞ്ഞവെയില്‍ മരണങ്ങള്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, ഇ എം എസ്സും പെണ്‍കുട്ടിയും, കഥകള്‍ ബെന്യാമിന്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്നിവ മറ്റ് കൃതികള്‍. 2018-ല്‍ സാഹിത്യത്തിനുള്ള ജെസിബി അവാര്‍ഡ് നേടി.


പ്രധാന കൃതികള്‍

നോവല്‍

അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, മഞ്ഞവെയില്‍ മരണങ്ങള്‍, അബീശഗിന്‍, അക്കപ്പോരിന്റെ 20 നസ്രാണി വര്‍ഷങ്ങള്‍, പ്രവാചകന്മാരുടെ രണ്ടാംപുസ്തകം, മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍

കഥ

ഇ എം എസ്സും പെണ്‍കുട്ടിയും, കഥകള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, പോസ്റ്റ്മാന്‍

ലേഖനം

കുടിയേറ്റം : പ്രവാസത്തിന്റെ മലയാളിവഴികള്‍

ആടുജീവിതം

         ആടുജീവിതം                                             


ബെന്യാമിൻ എഴുതിയ മലയാളനോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി[1]2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നൊവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു.

തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ്‌ സൗദി അറേബ്യയിലേക്കു പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം ഇറങ്ങിയ അവർ വിമാനത്താവളത്തിൽ അവരുടെ സ്പോൺസറെ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടു മുട്ടുകയും സ്പോൺസറാണെന്ന് (ആർബാബ്‌, അഥവാ മുതലാളി) തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ്തമായിട്ടുള്ള ആടുവളർത്തൽ കേന്ദ്രത്തിൽ ആയിരുന്നു .

വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതമായിരുന്നു മസറയിൽ നജീബിനെ കാത്തിരുന്നത്. നജീബ് എത്തിയപ്പോൾ അവിടെ മറ്റൊരു വേലക്കാരൻ കൂടി ഉണ്ടായിരുന്നു. വർഷങ്ങൾ നീണ്ടു നിന്ന അടിമപ്പണി അയാളെ ഒരു "ഭീകരരൂപി" ആയി മാറ്റിയിരുന്നു. നജീബ് വന്ന് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാതായി. ഭീകര രൂപീ രക്ഷപ്പെട്ടതു പോലെ തനിക്കും ഒരു നാൾരക്ഷപ്പെടാമെന്ന് നജീബും ഓർമിച്ചു.... എന്നാൽ അധികം ദൂരത്തല്ലാതെ ഒരിടത്ത് നിന്ന് ഭീകര രൂപീയുടെ കൈപ്പത്തിയും കൂടെ അഴുകിയ നിലയിലുള്ള ശരീരവും കണ്ടപ്പോൾ നജീബ് രക്ഷപ്പെടാനുള്ള എല്ലാ മാർഗ്ഗങ്ങളും ഉപേക്ഷിച്ചു. തുടർന്ന് മസറയിലെ മുഴുവൻ ജോലികളും നജീബിനു തന്നെ ചെയ്യേണ്ടി വന്നു. പച്ചപ്പാലും, കുബൂസ് എന്ന അറബി റൊട്ടിയും, ചുരുങ്ങിയ അളവിൽ വെള്ളവും മാത്രമായിരുന്നു ആകെ കിട്ടിയിരുന്ന ഭക്ഷണം. നാട്ടിൽ പുഴവെള്ളത്തിൽ നിന്നും കരയ്ക്ക് കയറാതെ അധ്വാനിച്ചിരുന്ന നജീബിനു വെള്ളം കുടിക്കാൻ പോലും കിട്ടാത്തഅവസ്ഥയും, താമസിക്കാൻ ഒരു മുറിയോ , കിടക്കയോ, വസ്ത്രമോ, കുളിക്കുന്നതിനോ, മറ്റേതെങ്കിലും തരത്തിലുള്ള ശുചിത്വപാലനത്തിനോ ഉള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല. മുഴുവൻ മണലാരണ്യം മാത്രം... നീണ്ടു നിവർന്ന മണൽകടൽ ഏറെ അകലെയല്ലാത്ത മറ്റൊരു മസറയിൽ അതേ സാഹചര്യങ്ങളിൽ ഒരു പക്ഷെ അതിനേക്കാൾ മോശം ജോലി ചെയ്തിരുന്ന ഹക്കീമിനെ നജീബ് വല്ലപ്പോഴും കാണുന്നതു അറബാബിനു ഇഷ്ടമായിരുന്നില്ല. കാരണം രണ്ടു പേരും ചേർന്നാൽ മസറ വിട്ടു പോകുമോ എന്ന അർബാബ്ന് സംശയം,അതിനാൽ അവർ കണ്ടു മുട്ടുന്ന വേളയിൽ മർദ്ദനം സ്ഥിരമായിരുന്നു.

ആടുകൾക്ക് നാട്ടിലെ കഥാപാത്രങ്ങളുടെയും സ്വന്തക്കാരുടെയും പേരുകൾ നൽകി അവരുമായി സംവദിച്ചാണ് തന്റെ ഏകാന്തതക്ക് നജീബ് ആശ്വാസം കണ്ടെത്തിയത്. ഇതിനിടെ ഹക്കീം ജോലി ചെയ്തിരുന്ന മസറയിൽ ഇബ്രാഹിം ഖാദരി എന്നൊരു സൊമാലിയക്കാരൻ കൂടി ജോലിക്കാരനായി വന്നു. ഒളിച്ചോടാനുള്ള അവസരം പാർത്തിരുന്ന ഹക്കീമും ഖാദരിയും നജീബും മസറകളിലേയും മുതലാളിമാർ, അവരിൽ ഒരാളുടെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ പോയ അവസരം ഉപയോഗിച്ച് ഒളിച്ചോടി. മരുഭൂമിയിലൂടെ ദിവസങ്ങൾ നീണ്ടു നിന്ന പലായനത്തിൽ ദിശനഷ്ടപ്പെട്ട അവർ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു. യാത്രയ്ക്കിടയിൽ ദാഹം സഹിക്കാതെ ഹക്കീം മരിച്ചു. പിന്നെയും പലായനം തുടർന്ന ഖാദരിയും നജീബും ഒടുവിൽ ഒരു മരുപ്പച്ച കണ്ടെത്തി. അവിടെ ദാഹം തീർത്ത് കുറച്ച് ദിവസം തങ്ങിയ ശേഷം അവർ വീണ്ടും യാത്ര തുടർന്നു. ഒടുവിൽ നജീബ് ഒരു ഹൈവേയിൽ എത്തുമ്പോഴേക്ക് ഖാദരിയെ കാണാതായിരുന്നു. അവിടെ നിന്നും, ഒരു അറബി അയാളെ തന്റെ കാറിൽ കയറ്റി, അടുത്ത പട്ടണമായ റിയാദിലെ ബത്‌ഹയിൽ എത്തിച്ചു.

ബത്‌ഹയിൽ

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അനുഭവങ്ങളെ ആധാരമാക്കിയുള്ളതെങ്കിലും ആടുജീവിതം വെറുമൊരു ജീവിതകഥയല്ലെന്ന് ഗ്രന്ഥകർത്താവ് ഓർമ്മിപ്പിക്കുന്നുണ്ട് ആദ്യമായി കണ്ടുമുട്ടിയപ്പോൾ അയാൾ കൂട്ടുകാരുമായി കമ്മ്യൂണിസം ചർച്ച ചെയ്യുകയായിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിൽ നോവലിലെ മുഖ്യകഥാപാത്രത്തെ വേണമെങ്കിൽ യുക്തിവാദിയും ഈശ്വരവിരുദ്ധനും ആയി ചിത്രീകരിക്കാമായിരുന്നെന്നും എന്നാൽ ജീവിതത്തിന്റെ നിർണ്ണായകനിമിഷങ്ങളിൽ വിശ്വാസത്തിന്റെ കൂട്ടുപിടിക്കുന്നവനായാണ്‌ താൻ അയാളെ ചിത്രീകരിച്ചതെന്നും ബെന്യാമിൻ ചൂണ്ടിക്കാണിക്കുന്നു. നോവലിലെ നജീബ് ഏതു വിപരീതസാഹചര്യത്തിലും ജീവിതം തുടരാൻ ആഗ്രഹിച്ചയാളാണെങ്കിൽ യഥാർത്ഥ ജീവിതത്തിലെ നജീബ് മരുഭൂമിയിൽ പലവട്ടം ആത്മഹത്യയ്ക്കു ശ്രമിച്ചവനാണ്‌. നോവലിൽ നജീബിന്റേയും രചയിതാവിന്റെയും ജീവിതങ്ങൾ കെട്ടുപിണഞ്ഞുനിൽക്കുന്നു. നജീബ് റിയാദിൽ കാലുകുത്തുന്ന ദിവസമായി നോവലിൽ പറയുന്ന 1992 ഏപ്രിൽ 4-നു തന്നെയാണ്‌ താൻ പ്രവാസജീവിതത്തിലേയ്ക്കു തിരിച്ചതെന്നും നോവലിസ്റ്റ് വെളിപ്പെടുത്തുന്നുണ്ട്.[2]

"മധുരമായ ഗദ്യം, അനുഭവതീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ" നോവലെന്ന് ഈ കൃതിയെ പ്രശസ്ത സാഹിത്യകാരി പി. വത്സല പുകഴ്ത്തുന്നു. തന്നെ വിസ്മയിപ്പിച്ച നോവലെന്ന് എം.മുകുന്ദനും ഇതിനെ വിളിക്കുന്നു.[3] നിയമാനുസൃതമുള്ള തന്റെ അറബാബായി കരുതി നജീബ് സഹിച്ച മനുഷ്യൻ യഥാർത്ഥത്തിൽ അവന്റെ അറബാബായിരുന്നില്ല എന്ന നോവലിന്റെ അവസാനഭാഗത്തെ തിരിച്ചറിയൽ നോവലിന്‌ ദാർശനികമായ ആഴം നൽകുന്നതായി ജമാൽ കൊച്ചങ്ങാടി അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റാർക്കോ കരുതി വച്ച വിധിയാണ്‌ നജീബിനു പേറേണ്ടി വന്നത്. യാതൊരു തെറ്റും ചെയ്യാത്തവന്റെ സഹനത്തെപ്പോലെ, അപാരമായ ദൈവകാരുണ്യത്തിന്റെ യുക്തിയെന്തെന്ന ചോദ്യമാണ്‌ ഇതുണർത്തുന്നത്. എല്ലാം പരീക്ഷണങ്ങളാണെന്നു വിചാരിക്കുന്ന വിശ്വാസിയായ നജീബ്, പരീക്ഷണങ്ങളെ സഹനബോധത്തോടെ നേരിട്ട് അതിജീവിക്കുന്നുണ്ടെങ്കിലും, ജീവിതത്തിന്റെ പ്രഹേളികാസ്വഭാവം ഉയർത്തുന്ന ചോദ്യങ്ങൾ അവശേഷിക്കുന്നു.[4]

Econtent

  കെട്ടുകല്യാണം   പഠനനേട്ടങ്ങൾ   * കേരള നവോത്ഥാന ചരിത്രത്തെക്കുറിച്ചു ധാരണ നേടുന്നതിന് *ശ്രീനാരായണഗുരു വിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭവനക...