മണൽക്കൂനകൾക്കിടയിലൂടെ
ബെന്യാമിന്റെ വിഖ്യാതമായ ആടുജീവിതം എന്ന നോവലിലെ പ്രധാന ഭാഗങ്ങളിലൊന്നാണ് മണൽക്കൂനകൾക്കിടയിലൂടെ പാഠഭാഗം. നജീബ് എന്ന നാട്ടിൻപുറത്തുകാരൻ പ്രവാസ ജീവിതത്തിന്റെ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെടുന്നതിന്റ നേർപകർപ്പ് ഈ ഭാഗം തുറന്ന് കാട്ടുന്നു. ആദ്യമായി അന്യനാട്ടിൽ പ്രതീക്ഷകളുടെ ചുമടുമായി വന്നിറങ്ങിയ നജീബിനെ കാത്തിരുന്നത് വേദനകളും അവഗണനകളും മാത്രമായിരുന്നു. അർബാബിൽ നിന്നും പ്രതീക്ഷകൾക്ക് വിപരീതമായി അയാൾ ക്രൂശിക്കപ്പെടുന്നു. സഹായമാത്രികനായ ഹക്കീമിനെ ആയാളിൽ നിന്നും മറ്റെവിടെക്കോ അർബാബ് പറഞ്ഞയക്കുന്നു.ഇരുട്ടിൽ ഭയത്തിന്റെയും നിസഹായതയുടെയും ആൾരൂപമായിതീരുന്നു നജീബ്. അനന്തമായി കിടക്കുന്ന മസറായിൽ അയാളെ കാത്തിരിക്കാൻ ഒരുകൂട്ടം ആടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.അവർക്കൊപ്പമാണ് ഇനിയുള്ള തന്റെ സുദീർഘമാർന്ന നാളുകൾ എന്നറിയാതെ അയാൾ അവിടെ എത്തിച്ചേർന്നു. മണൽക്കൂനകൾക്കിടയിലൂടെ നജീബ് ജീവിച്ചു തീർക്കാൻ പോകുന്ന നരകജീവിതത്തെ കുറിച്ച് വായനക്കാർക്ക് സൂചന നൽകാൻ കഴിയുന്ന ഒന്നാണ് ഈ ഭാഗം.
No comments:
Post a Comment